വയനാട്ടില്‍ മാവോയിസ്റ്റ് ആക്രമണം; പോലീസ് സംഘം കമ്പമലയിലേക്ക്
Thursday, September 28, 2023 2:34 PM IST
വയനാട്: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം. കമ്പമല വനംവകുപ്പ് ഓഫീസിനു നേരെയാണ് ആക്രമണം നടന്നത്.
കെഎഫ്ഡിസി ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്ത ആറംഗ സംഘം ഇവിടെ പോസ്റ്റര്‍ പതിക്കുകയും ചെയ്തു. കബനിദളത്തിന്റെ പേരിലാണ് പോസ്റ്റര്‍ പതിച്ചത്. ഇതേത്തുടര്‍ന്ന് പോലീസ് സംഘം കമ്പമലയിലേക്ക് തിരിച്ചിട്ടുണ്ട്.