ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​ന്‍ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ 52 പേ​ര്‍ മ​രി​ച്ചു. 130- ലേ​റെ ​പേ​ര്‍​ക്ക് പ​രി​ക്ക്. ബ​ലൂ​ചി​സ്ഥാ​നി​ലെ മ​സ്തും​ഗ് ജി​ല്ല​യി​ല്‍ പ്ര​വാ​ച​ക​ന്‍ മു​ഹ​മ്മ​ദ് ന​ബി​യു​ടെ ജ​ന്മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ളു​ക​ള്‍ ഒ​ത്തു​കൂ​ടി​യ മോസ്കിനു സ​മീ​പ​മാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്.

സ്ഫോ​ട​ന​ത്തി​ല്‍ മ​സ്തും​ഗി​ന്‍റെ ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് ന​വാ​സ് ഗ​ഷ്‌​കോ​രിയും മ​രി​ച്ച​തായാ​ണ് റി​പ്പോ​ര്‍​ട്ട്. പ​രി​ക്കേ​റ്റ​വ​രെ മു​താം​ഗി​ലെ ഷ​ഹീ​ദ് ന​വാ​ബ് ഗൗ​സ് ബ​ക്ഷ് റൈ​സാ​നി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

മ​ര​ണ സം​ഖ്യ ഇ​നി​യും കൂ​ടി​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം. ഭീ​ക​ര​വാ​ദി​ക​ളാ​ണ് സ്ഫോ​ട​നം ന​ട​ത്തി​യ​തെ​ന്ന് പാ​ക്കി​സ്ഥാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എ​ന്നാ​ല്‍ സ്ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

ഈ ​മാ​സം മ​സ്തും​ഗി​ല്‍ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വ​ലി​യ സ്‌​ഫോ​ട​ന​മാ​ണി​ത്. മാ​സ​ത്തിന്‍റെ തു​ട​ക്ക​ത്തി​ല്‍ ന​ട​ന്ന സ്ഫോ​ട​ന​ത്തി​ല്‍ ജ​മി​യ​ത്ത് ഉ​ല​മ-​ഇ-​ഇ​സ്ലാം ഫ​സ​ല്‍ (ജെ​യു​ഐ-​എ​ഫ്) നേ​താ​വ് ഹാ​ഫി​സ് ഹം​ദു​ള്ള ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.