വെങ്കലം നേടിയത് ട്രാന്‍സ്ജെന്‍ഡര്‍; മെഡലിന് അര്‍ഹ താന്‍:ഗുരുതര ആരോപണവുമായി സ്വപ്ന
Monday, October 2, 2023 12:04 PM IST
ഹാംഗ്ഝൗ: ഏഷ്യന്‍ ഗെയിംസില്‍ സഹതാരത്തിനെതിരേ ഞെട്ടിക്കുന്ന ആരോപണവുമായി ഇന്ത്യന്‍ താരം സ്വപ്ന ബര്മന്. ഹെപ്റ്റാത്ലണില് വെങ്കലം നേടിയ നന്ദിനി അഗസര സ്ത്രീയല്ല ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് അവര്‍ ആരോപിച്ചു.
അര്‍ഹമായ മെഡല്‍ തനിക്ക് തന്നെ നല്കണമെന്നവര് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ഞായറാഴ്ച നടന്ന വനിതകളുടെ ഹെപ്റ്റാത്ലണ് മത്സരത്തില്‍ നാലാം സ്ഥാനത്തായിരുന്നു സ്വപ്ന ബര്മന്. സ്വപ്ന 5708 പോയിന്റുകള്‍ നേടിയപ്പോള്‍ 5712 പോയിന്റുകള്‍ നേടി നന്ദിനി വെങ്കലം കരസ്ഥമാക്കി.
ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന 2018 ഏഷ്യന്‍ ഗെയിംസില്‍ ഹെപ്റ്റാത്ലണില് സ്വര്‍ണം നേടിയത് സ്വപ്നയായിരുന്നു.