ഐഎസ്എല്‍: പഞ്ചാബിനെ കീഴടക്കി മിന്നുന്ന തുടക്കവുമായി ഗോവ
Monday, October 2, 2023 10:19 PM IST
ഗോവ: ഐഎസ്എല്ലില്‍ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ ഗോവ ജയത്തോടെ തുടങ്ങി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോവ പഞ്ചാബിനെ തോല്‍പ്പിച്ചത്.
17-ാം മിനിറ്റില്‍ കാര്‍ലോസ് മാര്‍ട്ടിനെസ് നേടിയ ഗോളിലൂടെയായിരുന്നു ഗോവന്‍ ജയം. പഞ്ചാബ് എഫ്സിയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.
ആദ്യ മത്സരത്തില്‍ അവര്‍ മോഹന്‍ ബഗാനോടു പരാജയപ്പെട്ടിരുന്നു. ഈ മാസം ആറിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേയാണ് അവരുടെ അടുത്ത മത്സരം. ഗോവ ഏഴിന് ഒഡീഷയെ നേരിടും.