ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ രണ്ടുദിവസത്തേക്ക് നീട്ടി
Monday, November 27, 2023 10:48 PM IST
ഗാസ സിറ്റി: ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. ഖത്തർ വിദേശകാര്യ വക്താവ് മാജിദ് അൽ അൻസാരിയാണ് ഇക്കാര്യം അറിയിച്ചത്.
വെള്ളിയാഴ്ച ആരംഭിച്ച നാലുദിവസത്തെ വെടിനിർത്തലിന്റെ കാലാവധി ഇന്ന് വൈകുന്നേരം തീരാനിരിക്കെയാണ് രണ്ടുദിവസത്തേക്ക് കൂടി വെടിനിർത്തൽ ദീർഘിപ്പിക്കാൻ ധാരണയായതെന്ന് അദ്ദേഹം അറിയിച്ചു.
150 പലസ്തീൻ തടവുകാർക്കു പകരം ഹമാസ് പിടിയിലുള്ള ബന്ദികളിൽ 50 സ്ത്രീകളെയും കുട്ടികളെയും കൈമാറാനായിരുന്നു വ്യവസ്ഥ.
ഇത് ഘട്ടംഘട്ടമായി പൂർത്തിയാവുകയാണ്. വെടിനിർത്തലിന് പുറമേ, ഗസയിലേക്ക് ഇന്ധന ട്രക്കുകളും ദുരിതാശ്വാസ വാഹനങ്ങളും പ്രവേശിക്കാൻ അനുവദിച്ചിരുന്നു.