പോളിംഗ് സ്റ്റേഷനിൽ വോട്ട് അഭ്യർഥിച്ചു; കെ. കവിതയ്ക്കെതിരെ പരാതി
Thursday, November 30, 2023 10:49 AM IST
ഹൈദരാബാദ്: തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനിടെ പോളിംഗ് സ്റ്റേഷനിൽ വച്ച് ബിആർഎസിനു വേണ്ടി വോട്ട് അഭ്യർഥിച്ച കെ.കവിതയ്ക്കെതിരെ പരാതി. കോൺഗ്രസ് ഇതുസംബന്ധിച്ച് ഇലക്ഷൻ കമ്മീഷന് പരാതി നൽകി.
"ബിആർഎസിന് വോട്ട് ചെയ്യാൻ ജനങ്ങളോട് അഭ്യർഥിച്ച് കെ. കവിത തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു. ബഞ്ചറാഹിൽസിലെ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ബിആർഎസിന് വോട്ട് ചെയ്യണമെന്ന് കവിത വോട്ടർമാരോട് അഭ്യർഥിച്ചു. നടപടിയെടുക്കുന്നതിനായി ഇത് ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്"- തെലങ്കാന കോൺഗ്രസ് നേതാവ് നിരഞ്ജൻ പറഞ്ഞു.
കവിത വോട്ടുചോദിക്കുന്നതിന്റെ വീഡിയോയും കോൺഗ്രസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ ദവ് പബ്ലിക് സ്കൂളിലെ പോളിംഗ് സ്റ്റേഷനിലാണ് കവിത വോട്ട് രേഖപ്പെടുത്തിയത്.
ബുധനാഴ്ച മുതൽ ബിആർഎസിനെതിരെ കോൺഗ്രസ് നൽകുന്ന മൂന്നാമത്തെ പരാതിയാണിത്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ.