പ്രധാനമന്ത്രിയുടെ അനുഗ്രഹത്തോടെ മധ്യപ്രദേശിൽ അധികാരത്തിലെത്തും: ശിവരാജ് ചൗഹാൻ
Sunday, December 3, 2023 9:54 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽ ബിജെപി പൂർണ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് അധികാരം നിലനിർത്തുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.
ജനങ്ങളുടെ അനുഗ്രഹത്തോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമർഥമായ നേതൃത്വത്തോടും കൂടി ബിജെപി പൂർണ ഭൂരിപക്ഷത്തോടെ വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ആദ്യഫലസൂചനകൾക്കു പിന്നാലെ ചൗഹാൻ പറഞ്ഞു.
ജനങ്ങളുടെ വിശ്വാസം ബിജെപിക്കൊപ്പമാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. സമ്പൂർണ ഫലം വരുന്നതുവരെ ഞങ്ങൾ കാത്തിരിക്കും. ഞങ്ങൾ പൂർണ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കും. ജനങ്ങൾക്ക് പ്രധാനമന്ത്രിയിലുള്ള വിശ്വാസവും ക്ഷേമപദ്ധതികളുമാണ് ഇത്തരമൊരു ഉത്തരവിന് കാരണമെന്നും സിന്ധ്യ കൂട്ടിച്ചേർത്തു.
ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ മധ്യപ്രദേശിൽ 149 സീറ്റിൽ ബിജെപി മുന്നിലാണ്. 79 സീറ്റിലാണ് കോൺഗ്രസ് ലീഡ്.