ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭ​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​പി മ​ഹു​വ മൊ​യ്ത്ര​യ്ക്ക് പി​ന്തു​ണ​യു​മാ​യി ശ​ശി ത​രൂ​ര്‍ എം​പി. വ​രു​ന്ന തി​ര​ഞ്ഞെ​ടു​പ്പി​ല്‍ കൂ​ടു​ത​ല്‍ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ച് മ​ഹു​വ മൊ​യ്ത്ര ലോ​ക്‌​സ​ഭ​യി​ലേ​ക്ക് തി​രി​കെ​യെ​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക്‌​സ​ഭ​യി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി​യ​തോ​ടെ മ​ഹു​വ മൊ​യ്ത്ര കൂ​ടു​ത​ല്‍ ശ​ക്ത​യാ​യെ​ന്നും ശ​ശി ത​രൂ​ര്‍ പ​റ​ഞ്ഞു."​മ​ഹു​വ മൊ​യ്ത്ര​യെ പു​റ​ത്താ​ക്കി​യ ന​ട​പ​ടി ഭാ​വി​യി​ലേ​ക്കു​ള്ള ശു​ഭ​സൂ​ച​ന​യാ​ണ്. അ​വ​ര്‍​ക്കെ​തി​രേ ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ളും പു​റ​ത്താ​ക്ക​ലും അ​വ​രെ കൂ​ടു​ത​ല്‍ ശ​ക്ത​യാ​ക്കി. അ​ടു​ത്ത തി​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ഹു​വ മൊ​യ്ത്ര കൂ​ടു​ത​ല്‍ ഭൂ​രി​പ​ക്ഷ​ത്തോ​ടെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടും', ശ​ശി ത​രൂ​ര്‍ പ​റ​ഞ്ഞു.

തി​ര​ഞ്ഞെ​ടു​പ്പി​ന് ഏ​താ​നും മാ​സ​ങ്ങ​ള്‍ ശേ​ഷി​ക്കെ​യാ​ണ് മ​ഹു​വ മൊ​യ്ത്ര​യെ ലോ​ക്‌​സ​ഭ​യി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി​യ​ത്.

ബി​ജെ​പി​യു​ടെ ക​ല്യാ​ണ്‍ ചൗ​ബേ​യെ 60,000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന് തോ​ല്‍​പ്പി​ച്ചാ​ണ് പ​ശ്ചി​മ​ബം​ഗാ​ളി​ലെ കൃ​ഷ്ണ​ന​ഗ​റി​ല്‍ നി​ന്ന് മ​ഹു​വ ലോ​ക്‌​സ​ഭ​യി​ലെ​ത്തി​യ​ത്.

മ​ഹു​വ​യെ പു​റ​ത്താ​ക്കി​യ പ്ര​മേ​യം പാ​സാ​ക്കി​യ​തോ​ടെ പ്ര​തി​പ​ക്ഷം ലോ​ക്‌​സ​ഭ​യി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി​രു​ന്നു.