കടുപ്പിച്ച് ഇന്ത്യ; പാക്കിസ്ഥാനെതിരേ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയേക്കും
Wednesday, April 30, 2025 3:11 PM IST
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയേക്കും. പാക്കിസ്ഥാനില്‍നിന്നുള്ള ഇറക്കുമതി പൂര്‍ണമായും നിരോധിക്കും.
തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ അധികാരം നൽകിയതിന് പിന്നാലെ ഡൽഹിയിൽ നിര്‍ണായക യോഗങ്ങള്‍ ചേർന്നു. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു യോഗങ്ങൾ. സാമ്പത്തിക, സുരക്ഷാ രാഷ്ട്രീയകാര്യ സമിതി യോഗങ്ങളാണ് ആദ്യം നടന്നത്.
ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, ധനമന്ത്രി നിര്‍മ്മല സീതാരാമന്, വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര് തുടങ്ങിയവര്‍ യോഗങ്ങളില്‍ പങ്കെടുത്തു. പിന്നാലെ കേന്ദ്രമന്ത്രിസഭയും യോഗം ചേര്‍ന്നു. പ്രത്യേക പാര്‍ലമെന്റ് സമ്മേളനമെന്ന പ്രതിപക്ഷ ആവശ്യവും സര്‍ക്കാര്‍ പരിഗണിച്ചേക്കുമെന്നാണ് വിവരം.