ഈഡനിൽ രാജസ്ഥാനെതിരേ കോൽക്കത്തയ്ക്ക് ടോസ്, ബാറ്റിംഗ്
Sunday, May 4, 2025 3:25 PM IST
കോൽക്കത്ത: ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെതിരേ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് ബാറ്റിംഗ്. ടോസ് നേടിയ കോൽക്കത്ത നായകൻ അജിങ്ക്യ രഹാനെ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
മൂന്നു മാറ്റങ്ങളോടെയാണ് രാജസ്ഥാൻ ഇന്നിറങ്ങുന്നത്. നിതീഷ് റാണയ്ക്ക് പകരം കൃണാൽ റാത്തോർ അന്തിമ ഇലവനിലെത്തി. ഫറൂഖിക്കു പകരം യുദ്ധ്വിർ സിംഗും കുമാർ കാർത്തികേയയ്ക്കു പകരം വനിന്ദു ഹസരങ്കെയും ടീമിൽ ഇടംപിടിച്ചു.
കോൽക്കത്ത പ്ലേയിംഗ് ഇലവൻ: റഹ്മാനുള്ള ഗുർബാസ്, വെങ്കടേഷ് അയ്യർ, അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), റിങ്കു സിംഗ്, അംഗ്രിഷ് രഘുവൻഷി, സുനിൽ നരെയ്ൻ, ആന്ദ്രെ റസൽ, രമൺദീപ് സിംഗ്, മൊയീൻ അലി, വൈഭവ് അറോറ, വരുൺ ചക്രവർത്തി.
ഇംപാക്ട് പ്ലെയർ: മനീഷ് പാണ്ഡെ, ഹർഷിത് റാണ, അനുകുൽ റോയ്, റോവ്മാൻ പവൻ, ലുവ്നിത് സിസോദിയ.
രാജസ്ഥാൻ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവംശി, കുനാൽ റാത്തോർ, റിയാൻ പരാഗ് (ക്യാപ്റ്റൻ), ധ്രുവ് ജുറെൽ, ഷിമ്രോൺ ഹെറ്റ്മെയർ, വനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ, യുദ്ധ്വിർ സിംഗ്, ആകാശ് മധ്വാൾ
ഇംപാക്ട് പ്ലെയർ: ശുഭം ദുബെ, തുഷാർ ദേശ്പാണ്ഡെ, കുമാർ കാർത്തികേയ, അശോക് ശർമ, ക്വേന മഫാക