ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ അ​ത്യാ​ഹി​ത​ങ്ങ​ൾ സം​ഭ​വി​ച്ചി​ല്ലെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പാ​ക്കി​സ്ഥാ​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​പ്പോ​ഴും തു​ട​രു​ന്ന ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​തു​വ​രെ​യും ജീ​വ​ഹാ​നി സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

എ​സ് 400 സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ പാ​ക്കി​സ്ഥാ​ന്‍റെ ആ​ക്ര​മ​ണ​ത്തെ ചെ​റു​ത്ത​ത്. പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ന്‍, ഹ​രി​യാ​ന, ജ​മ്മു കാ​ഷ്മീ​ർ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഡ്രോ​ണും യു​ദ്ധ​വി​മാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​മാ​ണ് പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യ​ത്.

ഇ​ന്ത്യ ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ പാ​ക്കി​സ്ഥാ​നി​ൽ ക​ന​ത്ത​നാ​ശ​മു​ണ്ടാ​യി. ക​ര, നാ​വി​ക, വ്യോ​മ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ പാ​ക്കി​സ്ഥാ​ന്‍റെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു.