അമൃത്സറിൽ വീണ്ടും സയറൻ മുഴങ്ങി; ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
Friday, May 9, 2025 6:31 AM IST
ചണ്ഡിഗഡ്: പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ആക്രമണം തുടരുന്നതിനിടെ അമൃത്സറിൽ വീണ്ടും മുന്നറിയിപ്പ് സയറൻ മുഴങ്ങി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദേശവുമുണ്ട്.
ആരും പരിഭ്രാന്തരാകരുതെന്നും വീടിനുള്ളിൽ തുടരണമെന്നും ലൈറ്റുകൾ അണയ്ക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൈന്യം രംഗത്തുണ്ടെന്നും ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.