ഇന്ത്യ-പാക് സംഘര്‍ഷം; സംസ്ഥാനത്ത് കണ്ട്രോള് റൂം തുറന്നു
Friday, May 9, 2025 8:51 AM IST
തിരുവനന്തപുരം: ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും കണ്ട്രോള് റൂം തുറന്നു. ആഭ്യന്തര സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച ഏകോപന ചുമതല.
സംഘര്‍ഷമേഖലയില്‍ അകപ്പെട്ടവര്‍ക്ക് കണ്ട്രോള് റൂമില്‍ ബന്ധപ്പെടാം. ഫാക്സ് നമ്പര്‍- 0481-2322600 ഫോണ്‍ നമ്പര്‍- 0471-2517500/ 2517600, ഇ-മെയില്‍- [email protected]
അതേസമയം ജമ്മുവിൽ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനമുണ്ടായി. പുലർച്ചെയാണ് വീണ്ടും ഡ്രോൺ ആക്രമണമുണ്ടായത്. പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തതായാണ് വിവരം.
ഡ്രോൺ ആക്രമണം പ്രതിരോധിക്കാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സൈന്യം പ്രവർത്തിപ്പിച്ചു. പുലർച്ചെ വീണ്ടും ഡ്രോൺ ആക്രമണം ഉണ്ടായ സാഹചര്യത്തിൽ ജമ്മുവിൽ വീണ്ടും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.