ജമ്മു സര്‍വകലാശാലയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം; സുരക്ഷ കൂട്ടി
Friday, May 9, 2025 9:42 AM IST
ശ്രീനഗര്‍: ജമ്മു സര്‍വകലാശാലയ്ക്ക് നേരെയും ഡ്രോണ്‍ ആക്രമണം. സര്‍വകലാശാലയ്ക്ക് അകത്തുനിന്ന് വരെ അവശിഷ്ടങ്ങള്‍ ലഭിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇന്ത്യ
ഡ്രോണ്‍ ആക്രമണം ചെറുത്തു. സൈന്യം സ്ഥലത്ത് പരിശോധന നടത്തുകയാണ്.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സര്‍വകലാശാല അടച്ചു. സ്ഥാപനത്തിന് സുരക്ഷ കൂട്ടിയിട്ടുണ്ട്.
പുലർച്ചെ ജമ്മുവിൽ പലയിടത്തും ഡ്രോൺ ആക്രമണമുണ്ടായി. പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തതായാണ് വിവരം.