ജമ്മുവില്‍ നുഴഞ്ഞുകയറ്റ ശ്രമം; ഏഴ് ഭീകരരെ വധിച്ചു
Friday, May 9, 2025 10:44 AM IST
ശ്രീനഗർ: ജമ്മുവില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. സാംബ സെക്ടറിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഏഴ് ഭീകരരെ സൈന്യം വധിച്ചു.
കൊല്ലപ്പെട്ടവര്‍ ജെയ്ഷെ-ഇ-മുഹമ്മദ് ഭീകരരാണെന്നാണ് റിപ്പോര്‍ട്ട്. പന്ത്രണ്ടോളം ഭീകരരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ പാക്കിസ്ഥാന് അതിര്‍ത്തി കടന്ന് രക്ഷപെട്ടെന്നാണ് സൂചന.
അതേസമയം ഇന്ത്യ-പാക് സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. ഡൽഹിയിൽ ചേർന്ന യോഗത്തിൽ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാനും മൂന്ന് സൈനിക മേധാവിമാരും പങ്കെടുത്തു.
പ്രതിരോധ മന്ത്രി ഉടൻതന്നെ പ്രധാനമന്ത്രിയെ വസതിയിൽ ചെന്നുകാണുമെന്നാണ് റിപ്പോർട്ട്. അദ്ദേഹം സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ ധരിപ്പിക്കും.