കൊ​പ്പ​ൽ: സ്വ​ത്ത് ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ക​ർ​ണാ​ട​ക​യി​ൽ യു​വാ​വി​നെ ബേ​ക്ക​റി​യി​ൽ വ​ച്ച് 10 പേ​ര​ട​ങ്ങി​യ സം​ഘം കു​ത്തി​ക്കൊ​ന്നു. മേ​യ് 31ന് ​കു​ഷ​ത​ഗി താ​ലൂ​ക്കി​ലെ ത​വ​റ​ഗെ​ര പ​ട്ട​ണ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

പ്ര​ദേ​ശ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യം പ​രി​ശോ​ധി​ച്ച​ശേ​ഷം സം​ഭ​വ​ത്തി​ലു​ൾ​പ്പെ​ട്ട ഏ​ഴ് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ആ​ക്ര​മ​ണം ന​ട​ത്തി​യ മ​റ്റ് മൂ​ന്നു പേ​രെ പോ​ലീ​സ് തെ​ര​യു​ക​യാ​ണ്.

സ്വ​ത്ത് ത​ർ​ക്ക​ത്തോ​ടൊ​പ്പം വ​ള​രെ കാ​ല​മാ​യു​ണ്ടാ​യി​രു​ന്ന ശ​ത്രു​ത​യും കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച ഘ​ട​ക​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.