പാ​ല​ക്കാ​ട്: കൊ​ടു​ന്തി​ര​പ്പു​ള്ളി​യി​ൽ മ​ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ച്ഛ​ൻ പി​ടി​യി​ൽ. കൊ​ടു​ന്തി​ര​പ്പു​ള്ളി അ​ണ്ട​ലം​ക്കാ​ട് സ്വ​ദേ​ശി ശി​വ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാ​ളെ പാ​ല​ക്കാ​ട് ടൗ​ൺ നോ​ർ​ത്ത് പോ​ലീ​സ് ആ​ണ് പി​ടി​കൂ​ടി​യ​ത്.

ശി​വ​ന്‍റെ മ​ക​ൻ ഷി​ജി​ൽ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി‌​ട്ട് നാ​ലോ‌​ടെ മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ ഷി​ജി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി.

8.30 ഓ​ടെ അ​ച്ഛ​നു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും സം​ഘ​ർ​ഷ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നി​ടെ അ​ച്ഛ​ൻ ക​ത്തി എ​ടു​ത്ത് വെ​ട്ടു​ക​യാ​യി​രു​ന്നു.

ഷി​ജി​ലി​നെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. കൊ​ല്ല​പ്പെ​ട്ട ഷി​ജി​ൽ കാ​പ്പാ കേ​സ് പ്ര​തി​യാ​ണെന്ന് പോലീസ് അറിയിച്ചു.