അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ല്‍ കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ല്‍ ടോ​സ് നേ‌​ടി​യ പ​ഞ്ചാ​ബ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ‌​ടു​ത്തു. ക്വാ​ളി​ഫ​യ​ര്‍ ക​ളി​ച്ച ടീ​മി​ല്‍ മാ​റ്റ​ങ്ങ​ളി​ല്ലാ​തെ​യാ​ണ് ഇ​രു​വ​രും ഇ​റ​ങ്ങു​ന്ന​ത്. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര​മോ​ദി സ്റ്റേ​ഡി​യ​ത്തി​ല്‍ രാ​ത്രി 7.30 ന് ​ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന് തു​ട​ക്ക​മാ​വും.

ഐ​പി​എ​ല്ലി​ലെ ആ​ദ്യ കി​രീ​ടം ല​ക്ഷ്യ​മി​ട്ടാ​ണ് പ​ഞ്ചാ​ബും ആ​ര്‍​സി​ബി​യും മൈ​താ​ന​ത്തി​റ​ങ്ങു​ന്ന​ത്. ടോ​സി​നു മു​ൻ​പ് ശ​ങ്ക​ര്‍ മ​ഹാ​ദേ​വ​നും സം​ഘ​വും ന​യി​ക്കു​ന്ന സം​ഗീ​ത വി​രു​ന്നും ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ അ​ര​ങ്ങേ​റി. ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന് ആ​ദ​ര​മ​ർ​പ്പി​ച്ചു​കൊ​ണ്ട് സ്റ്റേ​ഡി​യ​ത്തി​നു മു​ക​ളി​ലൂ​ടെ ത്രി​വ​ർ​ണ പ​താ​ക​ക​ളേ​ന്തി​യ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ പ​റ​ന്നു.

ഒ​ന്നാം ക്വാ​ളി​ഫ​യ​റി​ൽ ഇ​രു ടീ​മു​ക​ളും ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ ബം​ഗ​ളൂ​രു എ​ട്ടു വി​ക്ക​റ്റ് വി​ജ​യം നേ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ 18 സീ​സ​ണു​ക​ളി​ലാ​യി കോ​ഹ്‌​ലി ബം​ഗ​ളൂ​രു​വി​ലു​ണ്ട്. മൂ​ന്നു​ത​വ​ണ ഫൈ​ന​ല്‍ ക​ളി​ച്ചെ​ങ്കി​ലും ക​പ്പു​മാ​ത്രം അ​ക​ന്നു​നി​ന്നു. 614 റ​ണ്‍​സു​മാ​യി വി​രാ​ട് കോ​ഹ്‌​ലി​യാ​ണ് ബെം​ഗ​ളൂ​രു ടീ​മി​നെ മു​ന്നി​ല്‍​നി​ന്ന് ന​യി​ക്കു​ന്ന​ത്.

ഫി​ല്‍ സാ​ള്‍​ട്ട്, ക്യാ​പ്റ്റ​ന്‍ ര​ജ​ത് പാ​ട്ടീ​ദാ​ര്‍, ജി​തേ​ഷ് ശ​ര്‍​മ എ​ന്നി​വ​രാ​ണ് ബാ​റ്റിം​ഗ് പ്ര​തീ​ക്ഷ. 21 വി​ക്ക​റ്റ് നേ​ടി​യ പേ​സ​ര്‍ ജോ​ഷ് ഹേ​സ​ല്‍​വു​ഡാ​ണ് ബൗ​ളി​ങ്ങി​ൽ കു​ന്ത​മു​ന. കൂ​ട്ടി​ന് ഭു​വ​നേ​ശ്വ​ര്‍​കു​മാ​റും യാ​ഷ് ദ​യാ​ലു​മു​ണ്ട്.

ക്വാ​ളി​ഫ​യ​ര്‍ ര​ണ്ടി​ല്‍ മും​ബൈ​ക്കെ​തി​രേ നേ​ടി​യ ത​ക​ര്‍​പ്പ​ന്‍ ജ​യ​വു​മാ​യാ​ണ് പ​ഞ്ചാ​ബ് ക​ലാ​ശ​പ്പോ​രി​ന് എ​ത്തു​ന്ന​ത്. സീ​സ​ണി​ല്‍ 603 റ​ണ്‍​സ് നേ​ടി​യ ശ്രേ​യ​സ് അ​യ്യ​രാ​ണ് ടീ​മി​ന്‍റെ എ​ല്ലാ പ്ര​തീ​ക്ഷ​യും. ഓ​പ്പ​ണ​ര്‍​മാർ​ മി​ക​ച്ച തു​ട​ക്ക​മാ​ണ് ടീ​മി​ന് ന​ൽ​കു​ന്ന​ത്. 18 വി​ക്ക​റ്റ് വീ​ഴ്ത്തി​യ അ​ര്‍​ഷ്ദീ​പ് സിം​ഗാ​ണ് ബൗ​ളിം​ഗ് യൂ​ണി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഹാ​ട്രി​ക് ഉ​ൾ​പ്പ​ടെ നേ​ടി​യ യു​സ്‌​വേ​ന്ദ്ര ചാ​ഹ​ലും ഫോ​മി​ലാ​ണ്.

ടീം ​ബം​ഗ​ളൂ​രു : ഫി​ലി​പ്പ് സാ​ൾ​ട്ട്, വി​രാ​ട് കോ​ഹ്‌​ലി, മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ, ര​ജ​ത് പാ​ട്ടീ​ദാ​ർ, (ക്യാ​പ്റ്റ​ൻ), ലി​യാം ലി​വിം​ഗ്‌​സ്റ്റ​ൺ, ജി​തേ​ഷ് ശ​ർ​മ, റൊ​മാ​രി​യോ ഷെ​പ്പേ​ർ​ഡ്, ക്രു​നാ​ൽ പാ​ണ്ഡ്യ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, യാ​ഷ് ദ​യാ​ൽ, ജോ​ഷ് ഹാ​സി​ൽ​വു​ഡ്.

പ​ഞ്ചാ​ബ് : പ്രി​യാ​ൻ​ഷ് ആ​ര്യ, ജോ​ഷ് ഇം​ഗ്ലി​സ്, ശ്രേ​യ​സ് അ​യ്യ​ർ (ക്യാ​പ്റ്റ​ൻ), നെ​ഹാ​ൽ വ​ധേ​ര, ശ​ശാ​ങ്ക് സിം​ഗ്, മാ​ർ​ക്ക​സ് സ്റ്റോ​യി​നി​സ്, അ​സ്മ​ത്തു​ള്ള ഒ​മ​ർ​സാ​യി, കൈ​ൽ ജാ​മി​സ​ൺ, വി​ജ​യ്കു​മാ​ർ വൈ​ഷ​ക്, അ​ർ​ഷ്ദീ​പ് സിം​ഗ്, യു​സ്‌​വേ​ന്ദ്ര ചാ​ഹ​ൽ.