കൊച്ചിയിൽ ഗുണ്ടാ ആക്രമണം; തമ്മനം ഫൈസലും ചോക്ലേറ്റ് ബിനുവും ഏറ്റുമുട്ടി
Sunday, June 8, 2025 7:39 PM IST
കൊച്ചി: തൈക്കൂടത്ത് ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി സംഘർഷം. തമ്മനം ഫൈസലും ചോക്ലേറ്റ് ബിനുവുമാണ് ഏറ്റുമുട്ടിയത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. സുഹൃത്തിന്റെ കുട്ടിയുടെ മാമോദിസ ചടങ്ങിൽ പങ്കെടുക്കാൻ തൈക്കൂടത്തെ പള്ളിയിലെത്തിയതായിരുന്നു ഇരുവരും. ഇവിടെ വച്ച് വാക്കുതർക്കം ഉണ്ടായതാണ് ഏറ്റുമുട്ടലിലെത്തിയത്.
സംഭവത്തിൽ മരട് പോലീസ് അന്വേഷണം ആരംഭിച്ചു. ഇരുകൂട്ടരും പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല.