കൊ​ച്ചി: ക​ല്ലൂ​ര്‍​ക്കാ​ട് എ​സ്‌​ഐ​യെ കാ​റി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം​പ്ര​തി ഷെ​രീ​ഫ് ഷം​സു​ദ്ദീ​ന്‍ കീ​ഴ​ട​ങ്ങി. മൂ​വാ​റ്റു​പു​ഴ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റി​ന് മു​ന്നി​ലാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

കേ​സി​ല്‍ ഇ​നി ഒ​രാ​ള്‍ കൂ​ടി കീ​ഴ​ട​ങ്ങാ​നു​ണ്ട്. ഇ​യാ​ൾ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​യി തു​ട​രു​ക​യാ​ണ്.

ശ​നി​യാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ എ​റ​ണാ​കു​ളം ക​ല്ലൂ​ർ​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ് ഐ ​ഇ.​എം.​മു​ഹ​മ്മ​ദി​നെ​യാ​ണ് പ്ര​തി​ക​ൾ വ​ണ്ടി ക​യ​റ്റി കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്.

ര​ണ്ടു​പേ​രാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. വാ​ഹ​നം പ​രി​ശോ​ധി​ക്കാ​ൻ ശ്ര​മി​ച്ച എ​സ് ഐ​യെ പ്ര​തി​ക​ൾ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ എ​സ് ഐ ​തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.