കോട്ടയം മെഡിക്കൽ കോളജിലേക്ക് മാധ്യമങ്ങൾക്ക് പ്രവേശനമില്ല
Friday, July 4, 2025 7:46 AM IST
കോട്ടയം: മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങൾക്ക് വിലക്ക്. കെട്ടിടഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിച്ചതിന് പിന്നാലെയാണ് മെഡിക്കൽ കോളജിൽ പ്രവേശിക്കുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കിയിരിക്കുന്നത്.
ഉപയോഗ ശൂന്യമായ വാര്‍ഡിന്റെ ഭാഗങ്ങളാണ് തകര്‍ന്നതെന്ന് അധികൃതരും മന്ത്രിമാരും പ്രതികരിച്ചിരുന്നെങ്കിലും ഈ വാര്‍ഡില്‍ നിരവധി അന്തേവാസികള്‍ ഉണ്ടായിരുന്നതായി മാധ്യമങ്ങള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ തെളിയിച്ചിരുന്നു.
അതേസമയം, അപകടത്തിനെക്കുറിച്ച് ഇന്ന് ജില്ലാ കളക്ടര്‍ വിശദമായ അന്വേഷണം ആരംഭിക്കും. പ്രവേശനം നിരോധിച്ചിരുന്ന ശുചിമുറിയില്‍ ആളുകള്‍ കയറിയതിനെ കുറിച്ച് അന്വേഷിക്കും. അപകടത്തില്‍ ജീവന് നഷ്ടമായ ബിന്ദുവിന്റെ സംസ്കാരം ഇന്ന് തലയോലപറമ്പില്‍ നടക്കും.