ചെ​ങ്ങ​ന്നൂ​ർ: ആ​ല​പ്പു​ഴ ചെ​ങ്ങ​ന്നൂ​രി​ൽ കാ​റി​നു തീ​യി​ട്ട് അ​ജ്ഞാ​ത​ൻ. ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​പി​ന്നി​ൽ കോ​താ​ലി​ൽ പു​ല്ലാ​ട്ട് രാ​ജ​മ്മ​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​നാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി 12:30 ഓ​ടെ തീ​യി​ട്ട​ത്. കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

സ്ഫോ​ട​ന​ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ ഉ​ണ​രു​മ്പോ​ൾ കാ​ർ പൂ​ർ​ണ​മാ​യി ക​ത്തി ജ​ന​ലി​ലൂ​ടെ തീ ​വീ​ടി​നു​ള്ളി​ലേ​ക്കു പ​ട​ർ​ന്നി​രു​ന്നു. ക​ട്ടി​ൽ, മെ​ത്ത, ദി​വാ​ൻ​കോ​ട്ട് തു​ട​ങ്ങി​യ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. ഉ​ട​ൻ​ത​ന്നെ ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ച​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

രാ​ജ​മ്മ​യു​ടെ വി​ദേ​ശ​ത്തു​ള്ള മ​ക​ൾ ക​വി​ത​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണു ക​ത്തി​ന​ശി​ച്ച കാ​ർ. സം​ഭ​വ​സ​മ​യ​ത്ത് രാ​ജ​മ്മ​യെ കൂ​ടാ​തെ ലേ​ഖ, നാ​ല് വ​യ​സു​കാ​രി അ​ർ​ഷി​ത, മി​ഥു​ൻ മോ​ഹ​ൻ, നി​ഥി​ൻ മോ​ഹ​ൻ എ​ന്നി​വ​രും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് കൗ​ൺ​സി​ല​ർ സി​നി ബി​ജു​വും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി.