കൊ​ച്ചി: കേ​ര​ള എ​ൻ​ജി​നി​യ​റിം​ഗ്, ഫാ​ർ​മ​സി (കീം) ​പ്ര​വേ​ശ​ന യോ​ഗ്യ​താ പ​രീ​ക്ഷാ ഫ​ലം റ​ദ്ദാ​ക്കിയ വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിദ്യാർഥികളുടെ നന്മയെക്കരുതിയുള്ള തീരുമാനമാണ് സർക്കാർ ഈ വിഷയത്തിൽ എടുത്തിട്ടുള്ളത്. ഇക്കാര്യത്തിൽ സർക്കാരിന് മറ്റു നിക്ഷിപ്ത താത്പര്യങ്ങളില്ല. മാർക്ക് ഏകീകരണ രീതിയിൽ 28 മാർക്ക് വരെ കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് നഷ്ടപ്പെട്ടിരുന്നു. അതൊഴിവാക്കാനാണ് പുതിയ രീതി കൊണ്ടുവന്നതെന്നും മന്ത്രി വ്യക്തമാക്കി.

റാ​ങ്ക് ലി​സ്റ്റ് പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചാ​ണ് ഹൈ​ക്കോ​ട​തി പ​രീ​ക്ഷാ ഫ​ലം റ​ദ്ദാ​ക്കി ഉത്തരവിട്ടത്. കേ​ര​ള സി​ല​ബ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ർ​ക്ക് ഏ​കീ​ക​ര​ണ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യ ന​ട​പ​ടി കോ​ട​തി റ​ദ്ദാ​ക്കി. പ​രീ​ക്ഷ​യു​ടെ പ്രോ​സ്പെ​ക്ട​സ് പു​റ​ത്തി​റ​ക്കി​യ​ശേ​ഷം വെ​യി​റ്റേ​ജ് മാ​റ്റി​യ​ത് നി​യ​മ​പ​ര​മ​ല്ലെ​ന്നും ജ​സ്റ്റീ​സ് ഡി.​കെ. സിം​ഗ് ചൂ​ണ്ടി​ക്കാ​ട്ടി.

മു​ൻ സ​മ​വാ​ക്യം അ​നു​സ​രി​ച്ച് റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കു​മ്പോ​ൾ കേ​ര​ള സി​ല​ബ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സി​ബി​എ​സ്‍​ഇ വി​ദ്യാ​ർ​ഥി​ക​ളേ​ക്കാ​ൾ മാ​ർ​ക്ക് കു​റ​യു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ പു​തി​യ സ​മ​വാ​ക്യം കൊ​ണ്ടു​വ​ന്ന​ത്.

എ​ന്നാ​ൽ മാ​ർ​ക്ക് ഏ​കീ​ക​ര​ണ​ത്തി​നു​ള്ള പു​തി​യ സ​മ​വാ​ക്യം മൂ​ലം സി​ബി​എ​സ്ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ൻ​പ് ഉ​ണ്ടാ​യി​രു​ന്ന വെ​യി​റ്റേ​ജ് ന​ഷ്ട​മാ​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സി​ബി​എ​സ്‍​ഇ സി​ല​ബ​സി​ൽ പ്ല​സ് ടു ​പാ​സാ​യ വി​ദ്യാ​ർ​ഥി​നി ഹ​ന ഫാ​ത്തി​മ ഹ​ർ​ജി​യു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.