കേരള സർവകലാശാല വിവാദം: റജിസ്ട്രാർ അനിൽകുമാർ അവധിയിലേക്ക്
Wednesday, July 9, 2025 6:42 PM IST
തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തിനു പിന്നാലെ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ അവധിക്ക് അപേക്ഷിച്ചു. ഇന്ന് മുതലാണ് അനിശ്ചിതകാല അവധിക്കായി അപേക്ഷിച്ചത്.
അതേസമയം അപേക്ഷ വിസി സിസ തോമസ് തള്ളി. സസ്പെൻഷനിലിരിക്കുമ്പോൾ അവധി അപേക്ഷയ്ക്ക് എന്ത് പ്രസക്തിയെന്ന ചോദ്യമാണ് വിസി ഉന്നയിച്ചത്.
തന്റെ ചുമതല പരീക്ഷ കൺട്രോളർക്ക് നൽകണമെന്നും അനിൽകുമാർ ആവശ്യപ്പെട്ടിരുന്നു. ഇതിനായിരുന്നു വിസിയുടെ മറുപടി.