കാ​ട്ടാ​ക്ക​ട കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ അ​ക്ര​മം: ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ല്‍
കാ​ട്ടാ​ക്ക​ട കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ അ​ക്ര​മം: ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ല്‍
Sunday, October 2, 2022 5:29 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ​വ​ച്ച് ജീ​വ​ന​ക്കാ​ർ അ​ച്ഛ​നേ​യും മ​ക​ളേ​യും ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രു പ്ര​തി കൂ​ടി അ​റ​സ്റ്റി​ല്‍. നാ​ലാം പ്ര​തി മെ​ക്കാ​നി​ക്ക് അ​ജി​കു​മാ​റാ​ണ് പി​ടി​യി​ലാ​യ​ത്.

പ​ന്നി​യോ​ട്നി​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​ജി​കു​മാ​റി​നെ പി​ടി​കൂ​ടി​യ​ത്. കേ​സി​ൽ ഇ​തു​വ​രെ ര​ണ്ട് പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മൂ​ന്ന് പ്ര​തി​ക​ളെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. കേ​സി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ സു​രേ​ഷ് കു​മാ​റാ​ണ് പി​ടി​യി​ലാ​യ മ​റ്റൊ​രു പ്ര​തി.


കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. കൂ​ട്ടു​പ്ര​തി​ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​ട​ക്കം ശേ​ഖ​രി​ക്കാ​ൻ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന പോ​ലീ​സ് ആ​വ​ശ്യം കാ​ട്ടാ​ക്ക​ട കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും.
Related News
<