ല​ണ്ട​ന്‍: ക്ല​ബ് ഫു​ട്ബോ​ളി​ല്‍ 700 ഗോ​ള്‍ നേ​ടു​ന്ന ആ​ദ്യ താ​ര​മെ​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കി ഇ​തി​ഹാ​സ താ​രം ക്രി​സ്റ്റി​യാ​നോ റൊ​ണാ​ള്‍​ഡോ. 934 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നാ​ണ് താ​രം 700 ഗോ​ളു​ക​ള്‍ നേ​ടി​യ​ത്.

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ലെ എ​വ​ര്‍​ട്ട​ണി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ 44-ാം മി​നി​റ്റി​ല്‍ ഗോ​ള്‍ നേ​ടി​യാ​ണ് റൊ​ണാ​ള്‍​ഡോ ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ച​ത്.

700 ഗോ​ളു​ക​ളി​ല്‍ 450-ഉം ​താ​രം നേ​ടി​യ​ത് റ​യ​ല്‍ മാ​ഡ്രി​ഡി​ന് വേ​ണ്ടി​യാ​ണ്. മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നാ​യി 144 ത​വ​ണ​യും യു​വ​ന്‍റ​സി​നാ​യി 101 ത​വ​ണ​യും റൊ​ണാ​ള്‍​ഡോ ഗോ​ള്‍​വ​ല നി​റ​ച്ചു. സ്പോ​ര്‍​ട്സ് ക്ല​ബി​നാ​യി അ​ഞ്ച് ഗോ​ളു​ക​ളും നേ​ടി.