അതിർത്തി ലംഘിച്ച ശ്രീലങ്കൻ ബോട്ട് പിടികൂടി
Sunday, October 16, 2022 1:00 PM IST
ചെന്നൈ: രാജ്യാന്തര സമുദ്രാതിർത്തി ലംഘിച്ച ശ്രീലങ്കൻ മത്സ്യബന്ധന ബോട്ട് തീരസംരക്ഷണ സേന പിടികൂടി.
കന്യാകുമാരി തീരത്ത് നിന്നും 74 നോട്ടിക്കൽ മൈൽ ദൂരത്ത് വച്ചാണ് ഇമുള 0628 എൻബിഒ എന്ന ബോട്ട് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന അഞ്ച് മത്സ്യത്തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
കസ്റ്റഡിയിലെടുത്തവരെ തൂത്തുക്കുടിയിലെത്തിച്ച് ചോദ്യം ചെയ്യൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.