വേണ്ടത് നല്ല രൂപകൽപ്പനയുള്ള റോഡുകൾ: മന്ത്രി മുഹമ്മദ് റിയാസ്
Friday, October 28, 2022 2:14 AM IST
തിരുവനന്തപുരം: കേരളത്തിലെ റോഡുകൾ നേരിടുന്ന പ്രധാന പ്രശ്നം രൂപകൽപ്പനയിലെ അപര്യാപ്തതയാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നല്ല രൂപകൽപ്പനയുള്ള റോഡുകൾ ദീർഘകാലം ഈട് നിൽക്കും. കേരളത്തിൽ റോഡുകൾ വീതി കൂട്ടി നിർമിക്കുന്നതിൽ ജനസാന്ദ്രതയാണ് വലിയ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥരിലും കരാറുകാരിലും ഭൂരിഭാഗവും നല്ല നിലയിൽ പ്രവർത്തിക്കുന്നവരാണ്. ചിലർ തെറ്റായ പ്രവണതയുടെ ഭാഗമാകുന്നുണ്ട്. അത് വച്ച് പൊറുപ്പിക്കില്ല. മോശം റോഡുകളെ കുറിച്ച് മാത്രമാണ് ചർച്ച നടക്കുന്നത് നല്ല റോഡുകൾ പലരുടെയും കണ്ണിൽ പെടുന്നില്ലെന്നും മന്ത്രി പറഞ്ഞു.