എട്ട് വിസിമാരുടെ ശമ്പളം തിരികെ പിടിക്കും; വീണ്ടും കടുപ്പിച്ച് ഗവര്‍ണര്‍
Wednesday, November 2, 2022 1:47 PM IST
തിരുവനന്തപുരം: സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്കെതിരെ വീണ്ടും കടുത്ത നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. എട്ട് വിസിമാരുടെ ശമ്പളം തിരികെ പിടിക്കുന്നത് സംബന്ധിച്ച് ഉത്തരവിറക്കും.
നിയമനം ലഭിച്ചതുമുതല്‍ ഇതുവരെ വാങ്ങിയ ശമ്പളമാണ് തിരികെപിടിക്കുക. യുജിസി ചട്ടങ്ങള്‍ പാലിക്കാതെയുള്ള വിസിമാരുടെ നിയമനം അസാധുവാണെന്ന വാദമുയര്‍ത്തി ശമ്പളം തിരികെ പിടിക്കാനാണ് നീക്കം.
നിയമനം ചട്ടപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടി രാജി ആവശ്യപ്പെട്ടിട്ടും വിസിമാര്‍ രാജിവെക്കാത്തതിനെതുടര്ന്ന് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനു വിസിമാര്‍ രേഖാമൂലം വിശദീകരണം നല്‍കേണ്ട സമയപരിധി വ്യാഴാഴ്ച അവസാനിക്കും. നേരിട്ട് ചെന്ന് വിശദീകരണം നല്‍കാനുള്ള അവസാന തീയതി ഈ മാസം 7നാണ്.
അതേസമയം കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.