കത്ത് വിവാദം: രാജിവയ്ക്കില്ലെന്ന് ആര്യാ രാജേന്ദ്രൻ
Monday, November 7, 2022 9:50 PM IST
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിന്റെ പേരിൽ രാജിവയ്ക്കില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ. പ്രതിപക്ഷത്തിന്റെ രാജി ആവശ്യം തമാശയായാണ് തോന്നുന്നത്. പ്രതിപക്ഷം പറയുമ്പോഴൊക്കെ രാജിവയ്ക്കാൻ പറ്റുമോ എന്നും മേയർ ചോദിച്ചു.
വിഷയത്തിൽ പ്രതിപക്ഷം നടത്തുന്നത് ജനങ്ങളെ ദ്രോഹിച്ചുള്ള സമരമാണ്. കത്തുമായി ബന്ധപ്പെട്ട് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സത്യാവസ്ഥ അന്വേഷണത്തിലൂടെ പുറത്തുവരട്ടെ എന്നും ആര്യാ രാജേന്ദ്രൻ പ്രതികരിച്ചു.