തിരുവനന്തപുരം: ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞെന്നു കരുതുന്നില്ലെന്ന് നിയമമന്ത്രി പി.രാജീവ്. ഓര്‍ഡിനന്‍സ് കാണുന്നതിന് മുമ്പ് ഒപ്പിടില്ലെന്ന് പറയുന്നത് മുന്‍വിധിയാണ്.

ഭരണഘടനാസ്ഥാനത്തിരിക്കുന്ന വ്യക്തി മുന്‍വിധിയോടെ ഒന്നിനെയും സമീപിക്കാന്‍ പാടില്ലെന്നും മന്ത്രി പ്രതികരിച്ചു. ഇക്കാര്യത്തിൽ ഗവര്‍ണര്‍ ആവശ്യമുള്ള നിലപാട് സ്വീകരിക്കും. അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് തനിക്ക് പറയാനാവില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സ് ഇന്ന് രാജ്ഭവന് കൈമാറിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.