ബിജുപ്രഭാകറിന്റേത് അച്ചടക്കലംഘനം; കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കാനം
Saturday, November 12, 2022 7:11 PM IST
തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ പൊതുഗതാഗത നയത്തിനെതിരെ വിമര്‍ശനമുന്നയിച്ച കെഎസ്ആര്‍ടിസി എംഡിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്ന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബിജു പ്രഭാകറിനെ മാറ്റണമെന്നു കാനം ആവശ്യപ്പെട്ടു.
സ്വകാര്യവത്കരണം എല്‍ഡിഎഫിന്റെ നയമല്ല. കേന്ദ്രസര്‍ക്കാരിന്റെ അത്തരം നയങ്ങള്‍ക്കെതിരെ ഇടത് മുന്നണി സമരംചെയ്തുവരികയാണ്. ഇതിനിടെ കേരളത്തില്‍ ഒരുദ്യോഗസ്ഥൻ അതിനെ സ്വാഗതം ചെയ്യുന്നത് അച്ചടക്കലംഘനമായി കണക്കാക്കാമെന്ന് കാനം പറഞ്ഞു. അദ്ദേഹം പദവിയില്‍ തുടരുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്നും കാനം പറഞ്ഞു.
കൊവിഡ് നിയന്ത്രണം മുതല്‍ കെഎസ്ആര്‍ടിസി നയംവരെയുള്ള വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു കെഎസ്ടിഎ സംഘ് സംസ്ഥാന സമ്മേളന വേദിയിലെ ബിജു പ്രഭാകറിന്റെ പ്രസംഗം.