വീണ്ടുമൊരു നെഹ്റു - ഗാന്ധി സംഗമം; ജോഡോ യാത്രയിൽ തുഷാർ ഗാന്ധി
Friday, November 18, 2022 11:07 AM IST
മുംബൈ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ അണിചേർന്ന് മഹാത്മ ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി. നെഹ്റു - ഗാന്ധി ഐക്യത്തിന്റെയും പാരന്പര്യത്തിന്റെയും തുടർച്ചയെന്ന് കോൺഗ്രസ് വിശേഷിപ്പിച്ച സംഗമം മഹാരാഷ്ട്രയിലെ ഷെഗാവോണിലാണ് സംഭവിച്ചത്.
താൻ ജോഡോ യാത്രയിൽ പങ്കുചേരുമെന്ന് തുഷാർ ഗാന്ധി കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചിരുന്നു. രാജ്യം പ്രതിസന്ധിയിലായ വേളകളിലെല്ലാം നെഹ്റുവും ഗാന്ധിയും ഒരുമിച്ച് നിലയുറപ്പിച്ചിട്ടുണ്ടെന്ന് തുഷാറിനെ യാത്രയിലേക്ക് സ്വാഗതം ചെയ്യവേ കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
മഹാത്മ ഗാന്ധിയുടെ രണ്ടാമത്തെ മകനായ മണിലാൽ ഗാന്ധിയുടെ ചെറുമകനാണ് തുഷാർ. നിലവിൽ മഹാത്മ ഗാന്ധി ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റിയാണ് തുഷാർ.