ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ വി​നോ​ദ​യാ​ത്രാ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് 18 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ ഒ​രാ​ളു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്.

മ​ഹാ​രാ​ഷ്ട്ര, ഒ​ഡീ​ഷ, രാ​ജ​സ്ഥാ​ൻ, ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ യാ​ത്ര ചെ​യ്തി​രു​ന്ന ബ​സ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ബി​ലാ​സ്പൂ​ർ മേ​ഖ​ല​യി​ൽ വ​ച്ചാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

മ​ണാ​ലി​യി​ൽ നി​ന്ന് ഛണ്ഡി​ഗ​ഡി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബ​സ് മ​ല​യോ​ര​പാ​ത​യി​ലെ ഒ​രു വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ മ​റി‌​യു​ക​യാ​യി​രു​ന്നു. അ​മി​ത​വേ​ഗ​വും ബ​സ് ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ‌​യു​മാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് യാ​ത്രി​ക​ർ അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ‌​യും പോ​ലീ​സ് അ​റി​യി​ച്ചു.