ഓപ്പറേഷൻ താമര: തുഷാർ വെള്ളാപ്പള്ളിക്ക് നോട്ടീസ്
Saturday, December 3, 2022 1:16 PM IST
ആലപ്പുഴ: ടിആർഎസ് സർക്കാരിനെതിരായ "ഓപ്പറേഷൻ താമര' അട്ടിമറി നീക്കവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തുഷാർ വെള്ളാപ്പള്ളിക്ക് വീണ്ടും നോട്ടീസ് നൽകി തെലുങ്കാന പോലീസ്. ഡിസംബർ ആറ്, ഏഴ് തീയതികളിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസാണ് കൈമാറിയത്.
കണിച്ചുകുളങ്ങരയിലെ തുഷാറിന്റെ വീട്ടിൽ തെലുങ്കാന പോലീസ് നേരിട്ടെത്തിയ നൽകിയ നോട്ടീസ് അദേഹത്തിന്റെ അഭിഭാഷകനായ സിനിൽ മുണ്ടപ്പള്ളിയാണ് കൈപ്പറ്റിയത്. നവംബർ 25-ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നൽകിയ നോട്ടീസിനെതിരെ തുഷാർ തെലുങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് പുതിയ നോട്ടീസുമായി പോലീസ് രംഗത്തെത്തിയത്.