എഴുപത് ലക്ഷത്തിന്റെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
Wednesday, December 14, 2022 4:17 AM IST
ഒറ്റപ്പാലം: 70 ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. പാലക്കാട് കുളപ്പുള്ളി പ്രധാന പാതയിൽ ചിനക്കത്തൂർ കാവിനു സമീപം ഒറ്റപ്പാലം പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ലോറിയിലും പിക്കപ്പ് വാനിലുമായി കടത്തുകയായിരുന്ന 22 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
വാഹനത്തിൽ ഉണ്ടായിരുന്ന ബിഹാർ സ്വദേശി വിജയ് ചൗധരി (32) അറസ്റ്റിലായി. ഇയാളോടൊപ്പം ഉണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ഒറ്റപ്പാലം എസ്ഐ കെ.ശിവശങ്കരന്റെയും എഎസ്ഐ കെ. ജോസഫിന്റെയും നേതൃത്വത്തിലുള്ള സംഘമാണു പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.