കറുകച്ചാലിൽ മാല മോഷ്ടിച്ച ബിജെപി നേതാവ് പിടിയിൽ
Thursday, December 15, 2022 4:21 PM IST
കോട്ടയം: കറുകച്ചാൽ മേഖലയിലെ ആഭരണശാലയിൽ നിന്ന് മാലയുമായി കടന്ന് കളഞ്ഞ ബിജെപി നേതാവ് അറസ്റ്റിൽ. കൂട്ടിക്കൽ ടോപ്പ് സ്വദേശിയായ അജീഷ് ആണ് പിടിയിലായത്.
പാമ്പാടി, കറുകച്ചാൽ പട്ടണങ്ങളിലെ ആഭരണശാലകളിൽ സ്വർണം വാങ്ങാനെന്ന വ്യാജേന എത്തിയ അനീഷ്, ജീവനക്കാരുടെ ശ്രദ്ധ മാറിയ വേളയിൽ മാലകളുമായി കടന്ന് കളയുകയായിരുന്നു. കഴിഞ്ഞ ആഴ്ച കറുകച്ചാലിൽ ഇയാൾ നടത്തിയ മോഷണത്തിന്റെ സിസടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ, കൂട്ടിക്കൽ പഞ്ചായത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിട്ടുള്ള അജീഷാണ് പ്രതിയെന്ന് മനസിലായി. കടബാധ്യതകൾ തീർക്കാനും മാതാപിതാക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനുമാണ് മോഷണം നടത്തിയതെന്ന് അജീഷ് പറഞ്ഞു.