യുപിയിൽ പഞ്ചായത്ത് മുൻ പ്രസിഡന്റിനെ മർദിച്ചു കൊലപ്പെടുത്തി
Friday, December 16, 2022 6:16 AM IST
കനൗജ്: സ്കൂളിലുണ്ടായ തർക്കത്തിനുപിന്നാലെ നൗരിയ പഞ്ചായത്ത് മുൻ പ്രസിഡന്റിനെ മർദിച്ചു കൊലപ്പെടുത്തി. അരുൺകുമാർ ഷാക്കിയ ആണു കൊല്ലപ്പെട്ടത്.
സ്കൂളിലെ പൈപ്പ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ അരുൺകുമാറിനെ പഞ്ചായത്ത് പ്രസിഡന്റ് സരോജിനി ദേവിയുടെ ഭർത്താവ് ചോദ്യം ചെയ്യുകയും ബന്ദിയാക്കി മർദിക്കുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം പുലർച്ചെയായിരുന്നു അന്ത്യം. അരുൺകുമാറിന്റെ മരണത്തിനു പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.