കരിപ്പൂരിൽ 1.07 കോടി രൂപയുടെ സ്വർണം പിടികൂടി
Sunday, December 18, 2022 6:59 PM IST
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 1.07 കോടി രൂപ മൂല്യം വരുന്ന സ്വർണം പിടികൂടി. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് ഇഷാഖ്, കാസർഗോഡ് സ്വദേശി റാഷിദ്, മലപ്പുറം സ്വദേശി മുഹമ്മദ് ഷഫീഖ് എന്നിവരാണ് പിടിയിലായത്.
വാട്ടർ ടാപ്പിനുള്ളിൽ ഒളിച്ച് കടത്താൻ ശ്രമിച്ച 42 ലക്ഷം രൂപ മൂല്യമുള്ള 814 ഗ്രാം സ്വർണവുമായിയാണ് ഇഷാഖ് പിടിയിലായത്. ഇഷാഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി മണിക്കൂറുകൾക്കുള്ളിലാണ് 65 ലക്ഷം രൂപ വില വരുന്ന സ്വർണമിശ്രിതം കടത്തിയതിന് റാഷിദും ഷഫീഖും പിടിയിലായത്.