ക്രിസ്മസല്ലേ, "പുഷ്പുൾ' വേണ്ട; 51 സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവെ
Tuesday, December 20, 2022 10:24 PM IST
തിരുവനന്തപുരം: ക്രിസ്മസ്, പുതുവൽസര തിരക്ക് പ്രമാണിച്ച് 17 സ്പെഷൽ ട്രെയിനുകൾ കൂടി ദക്ഷിണ റെയിൽവെ അനുവദിച്ചു. മറ്റ് സോണുകളിൽനിന്നുള്ള 34 സ്പെഷൽ ട്രെയിനുകൾ കൂടി കേരളത്തിലേക്ക് സർവീസ് നടത്തുന്നുണ്ട്. ഇതോടെ ക്രിസ്മസ്, പുതുവൽസര സീസണിൽ ആകെ 51 സ്പെഷൽ ട്രെയിനുക ളാണ് സർവീസ് നടത്തുക. ഡിസംബർ രണ്ട് മുതൽ ജനുവരി രണ്ടുവരെയാണിത്.
സ്പെഷൽ ട്രെയിനുകളിലൊന്നായ എറണാകുളം-ചെന്നൈ (06046) എറണാകുളത്ത് നിന്നും വ്യാഴം രാത്രി 11.30 ന് പുറപ്പെടും. ചെന്നൈ-എറണാകുളം (06045) 23 ന് പുലർച്ചെ 3.10 ന് ചെന്നൈയിൽ നിന്നും പുറപ്പെടും. താംബരം-നാഗർകോവിൽ സൂപ്പർഫാസ്റ്റ് (06041) 23 ന് രാത്രി 7.30 ന് താംബരത്തു നിന്നും പുറപ്പെടും.