"മുരളീധരന് കേരളത്തിന്റെ അംബാസഡര്‍'; സിപിഎം വാദം തള്ളി അബ്ദുൾ വഹാബ്
Wednesday, December 21, 2022 5:32 AM IST
ന്യൂഡൽഹി: കേന്ദ്രമന്ത്രി വി.മുരളീധരന് കേരളത്തിന്റെ വികസനത്തിന് തടസം നില്‍ക്കുന്നുവെന്ന ജോണ്‍ ബ്രിട്ടാസ് എംപിയുടെ വാദം തള്ളി മുസ്ലിം ലീഗ് രാജ്യസഭാംഗം അബ്ദുൾ വഹാബ്. മുരളീധരന് ഡൽഹിയിലെ കേരളത്തിന്റെ അംബാസഡറാണെന്നും സംസ്ഥാന സർക്കാരിനെതിരായ അദ്ദേഹത്തിന്റെ വിമർശനങ്ങളിൽ കഴമ്പുണ്ടെന്നും അബ്ദുൾ വഹാബ് രാജ്യസഭയിൽ പറഞ്ഞു.
"കേരളത്തിന് വേണ്ടി മികച്ച രീതിയിലാണ് മുരളീധരന് പ്രവർത്തിക്കുന്നത്. സംസ്ഥാനത്തിന്റെ അംബാസഡറാണ് അദ്ദേഹം. കേരളത്തെ നന്നായി നോക്കുന്ന മന്ത്രി റോഡുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേരള സർക്കാരിനെ വിമർശിക്കുന്നുണ്ട്. അതിൽ വാസ്തവമുണ്ട്'- വഹാബ് അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താനാണ് മുരളീധരന്റെ ശ്രമമെന്ന് ധനവിനിയോഗ ബില്ലിന്റെ ചർച്ചയിൽ ജോണ്‍ ബ്രിട്ടാസ് കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വഹാബിന്റെ പരാമർശം.