കോ​വി​ഡ് നി​യ​ന്ത്ര​ണം പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ ജോ​ഡോ യാ​ത്ര മാ​റ്റേ​ണ്ടി​വ​രു​മെ​ന്ന് കേ​ന്ദ്രം
കോ​വി​ഡ് നി​യ​ന്ത്ര​ണം പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ ജോ​ഡോ യാ​ത്ര മാ​റ്റേ​ണ്ടി​വ​രു​മെ​ന്ന് കേ​ന്ദ്രം
Wednesday, December 21, 2022 12:19 PM IST
ന്യൂ​ഡ​ല്‍​ഹി: ലോ​ക​ത്ത് കൊ​വി​ഡ് വ്യാ​പ​നം വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ ഭാ​ര​ത് ജോ​ഡോ യാ​ത്ര മാ​റ്റി​വ​യ്‌​ക്കേ​ണ്ടി​വ​രു​മെ​ന്ന് കേ​ന്ദ്രം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ന്‍​സൂ​ഖ് മാ​ന്‍​ണ്ഡ​വ്യ രാ​ഹു​ല്‍ ഗാ​ന്ധി​ക്കും രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ഖ് ഗെഹ്ലോട്ടിനും ക​ത്ത​യ​ച്ചു.

നി​ല​വി​ല്‍ രാ​ജ​സ്ഥാ​നി​ല്‍ പ​ര്യ​ട​നം തു​ട​രു​ന്ന യാ​ത്ര​യി​ല്‍ മാ​സ്‌​കും സാ​നി​റ്റൈ​സ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ളും ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ക​ത്തി​ലു​ണ്ട്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​പെ​ട്ടി​ല്ലെ​ങ്കി​ല്‍ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച് യാ​ത്ര മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<