നിദ ഫാത്തിമയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി
Saturday, December 24, 2022 8:57 AM IST
കൊച്ചി: നാഗ്പൂരിൽ മരിച്ച സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. നിദയുടെ പിതാവ് ഷിഹാബുദീനും സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സി കുട്ടനും അമ്പലപ്പുഴ എംഎൽഎ എച്ച്. സലാമും മറ്റു ബന്ധുക്കളും ചേർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങി.
മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടു പോയി. വണ്ടാനത്ത് സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ മതപരമായ ചടങ്ങുകൾക്ക് ശേഷം 11ന് നിദ പഠിച്ച നീര്‍ക്കുന്നം ഗവ. സ്കൂളില്‍ പൊതുദർശനത്തിന് വയ്ക്കും. ശേഷം അമ്പലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടു പോകും. ഉച്ചക്ക് 12.30ന് കാക്കാഴം ജുമാമസ്ജിദ് ഖബര്‍സ്ഥാനത്തിലാണ് ഖബറടക്കം.