കോവിഡ് ജാഗ്രത: ആശുപത്രികളിൽ ഇന്ന് മോക്ഡ്രിൽ നടത്തും
Tuesday, December 27, 2022 12:45 AM IST
ന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ മുഴുവൻ ആരോഗ്യകേന്ദ്രങ്ങളിലും ഇന്ന് മോക്ഡ്രില്ലുകൾ നടത്തും. ആശുപത്രിക്കിടക്കകൾ, മെഡിക്കൽ ഓക്സിജൻ, ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, ആംബുലൻസ് , പരിശോധനാശേഷി, ആരോഗ്യസൗകര്യങ്ങളുടെ ലഭ്യത എന്നിവ പരിശോധിക്കുകയാണ് മോക്ഡ്രില്ലിന്റെ ലക്ഷ്യം.
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് ജില്ലാ കളക്ടർമാരുടെ മേൽനോട്ടത്തിൽ മോക്ഡ്രിൽ നടത്താനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്.