അഴീക്കോട് തലയ്ക്കടിച്ച് ബോധംകെടുത്തി യുവതിയെ പീഡിപ്പിച്ചു
Wednesday, December 28, 2022 4:52 PM IST
വളപട്ടണം: അഴീക്കോട് കൂടെ ജോലി ചെയ്യുന്ന യുവതിയെ തലയ്ക്കടിച്ചു ബോധം കെടുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് സ്വദേശിക്കെതിരേ വളപട്ടണം പോലീസ് കേസെടുത്തു.
അഴീക്കോട് പൂതപ്പാറയിലെ ഓൺലൈൻ ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിലെ ജോലിക്കാരിയായ 24 വയസുകാരിയുടെ പരാതിയിലാണ് പോലീസ് നടപടി. ഇതേ സ്ഥാപനത്തിലെ ജോലിക്കാരനായ 41 വയസുകാരൻ തലയ്ക്കടിച്ച് ബോധംകെടുത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി.
നവംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. സ്ഥാപനത്തിൽ വച്ച് യുവതിയോട് അശ്ലീല സംഭാഷണം നടത്തുകയും ഇത് തടഞ്ഞ യുവതിയെ തലയ്ക്കടിച്ച് ബോധംകെടുത്തിയ ശേഷം ഇയാൾ താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് പരാതി. സംഭവത്തിൽ വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.