തൃശൂരിൽ കമാനം തകർന്ന സംഭവം: കേസെടുത്ത് പോലീസ്
Monday, January 2, 2023 7:14 PM IST
തൃശൂര്‍: കോര്പ്പറേഷന് ഓഫീസിനു മുന്നില്‍ സ്ഥാപിച്ച കമാനം തകർന്നു വീണ സംഭവത്തിൽ കേസെടുത്ത് പോലീസ്. ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘാടക സമിതിക്കെതിരെയാണ് കേസ്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.
തൃശൂര്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള കമാനം ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് തകർന്നു വീഴുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം.
ഓട്ടോറിക്ഷാ ഡ്രൈവറായ ജോണി, വഴിയാത്രക്കാരിയായ മേഴ്സി ആന്റണി എന്നിവര്‍ക്കാണ് പരിക്കേറ്റത്.