"മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നത് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയുള്ളതിനാല്‍'
Tuesday, January 3, 2023 12:53 AM IST
കോഴിക്കോട്: മുജാഹിദ് സമ്മേളന വിവാദത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉണ്ടായിരുന്നത് കൊണ്ടാണ് സമ്മേളത്തിനു പോകാതിരുന്നതെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. മുസ്ലിം ലീഗ് വിളിച്ച മുസ്ലിം കോ-ഓർഡിനേഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
വേദിയിൽ ആരെങ്കിലും രാഷ്ട്രീയം പറഞ്ഞാൽ തിരിച്ചും പറയും. ഫാസിസത്തിനെതിരേ എല്ലാവരും യോജിച്ചു നിൽക്കണമെന്നാണ് അഭിപ്രായം. ന്യൂനപക്ഷങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽനിന്നുണ്ടായാൽ മുസ്ലിം ലീഗ് ഇടപെടുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.