സ്കൂള്‍ കലോത്സവം: കിരീടം കോഴിക്കോടിന്
Saturday, January 7, 2023 3:51 PM IST
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കിരീടമുറപ്പിച്ച് ആതിഥേയരായ കോഴിക്കോട് ജില്ല. 938 പോയിന്റുകളുടെ ലീഡുമായാണ് കോഴിക്കോട് ഒന്നാം സ്ഥാനമുറപ്പിച്ചത്.
ഒരു മത്സരത്തിന്റെ മാത്രം ഫലം വരാനിരിക്കെ രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. കണ്ണൂരിന് 918 പോയിന്റും പാലക്കാടിന് 916 പോയിന്റുമാണ് നിലവില്‍ ലഭിച്ചിട്ടുള്ളത്.
തൃശൂര്‍ ജില്ലയ്ക്ക് 910, മലപ്പുറം 875, എറണാകുളം 831, കൊല്ലം 809, തിരുവനന്തപുരം 784, ആലപ്പുഴ 772, കാസര്‍കോഡ് 772, കോട്ടയം 766, വയനാട് 712, പത്തനംതിട്ട 687, ഇടുക്കി 643 എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയിന്റ് നില.