സ്വർണ വില വർധിച്ചു
Thursday, January 12, 2023 1:18 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇന്ന് വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,140 രൂപയും പവന് 41,120 രൂപയുമായി.
തുടർച്ചയായ രണ്ട് വ്യാപാരദിനം സ്വർണ വില കുറഞ്ഞ ശേഷമാണ് ഇന്ന് നേരിയ വില വർധനയുണ്ടായത്. രണ്ട് ദിവസത്തിനിടെ പവന് 240 രൂപയുടെ ഇടിവുണ്ടായിരുന്നു.