പെറുവിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം; മരിച്ചവരുടെ എണ്ണം 42 ആയി
Saturday, January 14, 2023 4:43 PM IST
ലിമ: ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ ഇംപീച്ച് ചെയ്യപ്പെട്ട ഇടതുപക്ഷ പ്രസിഡന്റ് പെദ്രോ കാസ്റ്റില്ലോയെ തടവിൽനിന്നു മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു നടക്കുന്ന പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി. കാസ്റ്റില്ലോയുടെ അനുയായികൾ ഒരു മാസത്തിലേറയായി പ്രക്ഷോഭത്തിലാണ്.
പ്രതിഷേധത്തിൽ 355 സാധാരണക്കാരും 176 പോലീസ് ഏജന്റുമാർക്കും പരിക്കേറ്റു. 329 പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു.
പലരുടെയും മരണം വെടിയേറ്റാണെന്ന് ആരോഗ്യവൃത്തങ്ങൾ അറിയിച്ചു. പോലീസ് പ്രതിഷേധക്കാരെ നേരിടുന്പോൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കണമെന്നും മരണങ്ങളിൽ അന്വേഷണം നടത്തണമെന്നും പെറുവിലെ മനുഷ്യാവകാശ ഓഫീസ് ആവശ്യപ്പെട്ടു.